വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകുറിന്റെ ഭാഗമായാണ് റെയ്ഡ്.
ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്.
പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിൻ്റെ പനമ്പള്ളിയിലെ വീട്ടിലുമാണ് റെയ്ഡ്. പൃഥ്വിരാജിന്റെ്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങി.
കേരളത്തിലെ 5 ജില്ലകളിലെ 30 ഇടങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ......
27 വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. കാലവര്‍ഷക്കാലത്തെപ്പോലെ തുടര്‍ച്ചയായ മഴയല്ല, ഇടവിട്ടുള്ള മഴയാണ് പെയ്യുക.
25ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ......
പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷിക്കെതിരെ പൊലീസിൽ പരാതി. കോൺഗ്രസ് മാധ്യമ വക്താവ് അനൂപ് വി ആർ ശാന്താനന്ദയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. വാവർ തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദയുടെ പരാമർശം. ......
മലയാളി നഴ്സ് അയർലൻഡിൽ അന്തരിച്ചു. തൊടുപുഴ മുതലക്കോടം പഴുക്കാകുളം കിഴക്ക് വാർഡിൽ, കിഴക്കേക്കര മൂന്നുമാക്കൽ ഷാന്റി പോൾ (52)ആണ് മരിച്ചത്.......
വിമാനത്തിന്റെ വീൽ അറയിൽ ഒളിച്ച് പതിമൂന്നുകാരൻ അഫ്ഗാനിസ്ഥാനിൽനിന്ന് ഇന്ത്യയിലെത്തി. ജീവൻ പോലും നഷ്ടമായേക്കാവുന്ന സാഹചര്യത്തിലായിരുന്നു ബാലന്റെ സാഹസിക യാത്ര. ......
അമേരിക്കയിലെ എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് വർധനവിൽനിന്ന് ഡോക്ടർമാരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ച ഉത്തരവ് അനുസരിച്ച് എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തി. ......
ന്യൂഡൽഹി: രാജ്യത്തെ കോടതിമുറികളിൽ നീതി കാത്ത് വർഷങ്ങളായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. നിയമക്കുരുക്കുകളിൽപ്പെട്ട് ജീവിതം വഴിമുട്ടിയവർ, നീതി ലഭിക്കാൻ വേണ്ടി വീണ്ടും വീണ്ടും കോടതികൾ കയറിയിറങ്ങുന്നവർ. ......
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് രൂക്ഷമായതിനെ തുടർന്ന് ഡി.സി.സി പുനഃസംഘടന വൈകിയേക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുനഃസംഘടന പൂർത്തിയാക്കി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങൾക്കാണ് ഇതോടെ തിരിച്ചടിയായത്. ......
ന്യൂഡൽഹി: ക്രിമിനൽ അപകീർത്തി നിയമത്തിന്റെ ഭരണഘടനാ സാധുതയെ മുൻപ് ശരിവെച്ചിരുന്ന സുപ്രീം കോടതി, നിലപാടിൽ സുപ്രധാന മാറ്റം വരുത്തുന്നതായി സൂചന നൽകി. നേരത്തെ, അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള (അനുച്ഛേദം 19) 'ന്യായമായ നിയന്ത്രണമായി' ഈ നിയമത്തെ വിലയിരുത്തിയിരുന്ന കോടതി, പുതിയ നിരീക്ഷണങ്ങളിൽ വ്യത്യസ്തമായൊരു സമീപനം സ്വീകരിക്കുന്നതിന്റെ സൂചന നൽകുന്നു.
ഒരു വ്യക്തിയുടെ പ്രശസ്തി ജീവിക്കാനുള്ള അവകാശത്തിന്റെ (അനുച്ഛേദം 21) ഭാഗമാണെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ......
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലറായ കെ. അനിൽകുമാറിൻ്റെ ആത്മഹത്യ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നു.......